Sunday, 28 June 2015
വായനാ വാരം
വായനാ വാരം ആചരിച്ചു
വായനാ
വാരത്തോടനുബന്ധിച്ച് വിവിധ
പരിപാടികള്‍ സംഘടിപ്പിച്ചു.
ക്ലാസ്സ്
തല വായനാ മത്സരം നടത്തി ഓരോ
ക്ലാസ്സില്‍ നിന്നും വിജയികളെ
കണ്ടെത്തി.
'വളരുന്ന
മരം' എന്ന
പരിപാടിയിലൂടെ ശാഖകള്‍ വരച്ച്
പുസ്തകത്തിന്റെ പേരും എഴുതിയ
ആളിന്റെ പേരും കുട്ടികള്‍
എഴുതിച്ചേര്‍ത്തു.
ലൈബ്രറി
പുസ്തക പ്രദര്‍ശനം ഒരുക്കി.
'എനിക്കൊരു
പുസ്തകം'
പരിപാടിയിലൂടെ
ഓരോ കുട്ടിക്കും ലൈബ്രറി
പുസ്തകം വിതരണം ചെയ്തു.
ക്ലാസ്സ്
ലൈബ്രറി ഒരുക്കി.
സ്കൂള്‍ കിറ്റ് വിതരണം
പഠനോപകരണ കിറ്റ് വിതരണം ചെയ്തു
ബേക്കസ്കൂളില്‍
ശാഖ എം എസ് എഫ് ,
കെ
എം സി സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലെ നിര്‍ധനരായകുട്ടികള്‍ക്ക്
പഠനോപകരണ കിറ്റ് ,
ഒന്നാം
ക്ലാസ്സിലെ മുഴുവന്‍
കുട്ടികള്‍ക്കും കുട എന്നിവ
വിതരണം ചെയ്തു.
ചടങ്ങില്‍
പള്ളിക്കര പഞ്ചായത്ത്
മെമ്പര്‍
Friday, 26 June 2015
Thursday, 18 June 2015
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനം ആചരിച്ചു
5-6-2015
ന്
പരിസ്ഥിതി ദിനം ആചരിച്ചു.അസംബ്ലി
നടത്തുകയും പരിസ്ഥിതി റാലി
സംഘടിപ്പിക്കുകയും ചെയ്തു.
കുട്ടികള്‍
പരിസ്ഥിതിഗാനം ആലപിച്ചു.
നാലാം
ക്ലാസിലെ ആതിര എന്ന കുട്ടി
പരിസ്ഥിതി ദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.
10 വിദ്യാര്‍ത്ഥികളുടെ
വീടുകളില്‍ അധ്യാപകരുടെ
നേതൃത്തത്തില്‍ എനിക്കൊരു
മരം എന്ന പേരില്‍ വൃക്ഷത്തൈ
നട്ടു.
ജനങ്ങളുടെ
ശ്രദ്ധയാകര്‍ഷിക്കാന്‍
കഴിഞ്ഞു.
Monday, 1 June 2015
പ്രവേശനോല്‍സവം 2015
പ്രവേശനോല്‍സവം
2015
ബേക്കല്‍
ഇസ്ലാമിയ എ എല്‍ പി സ്കൂളില്‍
പ്രവേശനോല്‍സവം സമുചിതമായി
ആഘോഷിച്ചു.
പ്രവേശനോല്‍സവ
റാലി നടത്തി.
കുട്ടികള്‍ക്ക്
മധുര പലഹാരം,
പായസം
എന്നിവ നല്‍കി.
നവാഗതരുടെ
രക്ഷിതാക്കള്‍ക്കുള്ള
യോഗത്തില്‍ പള്ളിക്കര പഞ്ചായത്ത്
മെമ്പര്‍ ശ്രീ.
ടി.
രാജേന്ദ്രപ്രസാദ്,
പി
ടി എ പ്രസിഡണ്ട് ജനാബ്.
എം
എ മജീദ്,
അബ്ദുല്‍സലാം
മാസ്‍റ്റര്‍ എന്നിവര്‍
സംബന്ധിച്ചു.
Subscribe to:
Posts (Atom)