കാസറഗോഡ്
ജില്ലയില്‍ പള്ളിക്കര
പഞ്ചായത്തില്‍ ബേക്കല്‍
ജംഗ്ഷനില്‍ നിന്ന് അല്‍പം
തെക്കുമാറി ബേക്കല്‍ മൈതാനത്തിന്റെ
അരികിലായി ബേക്കല്‍ എ എല്‍
പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
1924
ലാണ്
ഈ വിദ്യാലയം സ്ഥാപിച്ചത്.
മുസ്ലീം
ന്യൂനപക്ഷ മേഖലയായ
ബേക്കല്‍
പ്രദേശത്ത് അന്നുമുതല്‍
ഇങ്ങോട്ടുള്ള കാലയളവില്‍
വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം
അതിന്റേതായ വ്യക്തിമുദ്ര
പതിപ്പിച്ചിട്ടുണ്ട്.
ശ്രീ
ടി അബ്ബാസ് എന്നുപേരായ
വിദ്യാഭ്യാസതല്‍പരനായ ഒരു
മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ
സ്ഥാപകന്‍.
അദ്ദേഹത്തിന്റെ
കാലശേഷം മകനായ ശ്രീ ടി ഷാഫി
മാനേജര്‍ ആയി.
2009
ല്‍
ബേക്കലിലെ പൗരപ്രമുഖനും
വിദ്യാഭ്യാസ തല്‍പരനും
ഉദാരമതിയുമായ ശ്രീ ബേക്കല്‍
സാലിഹ് ഹാജി എന്ന മാന്യവ്യക്തി
ഈ സ്ഥാപനം ഏറ്റെടുത്തു.
അതോടെ
സ്കൂള്‍ പുതിയ മാനേജ്മെന്റിന്റെ
കീഴിലായി.
ഭൗതികമായ
പരിമിതികള്‍ കൊണ്ടും
കുടിവെള്ളത്തിന്റെയും പ്രാഥമിക
സൗകര്യങ്ങളുടെയും അപര്യാപ്തത
മൂലവും പ്രയാസപ്പെട്ടിരുന്ന
ഈ സ്ഥാപനം 2010ല്‍
അദ്ദേഹം പുതുക്കിപ്പണിയുകയും
കാസറഗോഡ് ജില്ലയിലെ ഏറ്റവും
മെച്ചപ്പെട്ട സൗകര്യങ്ങളുള്ള
പ്രൈമറി സ്‍കൂളുകളില്‍ ഒന്നായി
മാറുകയും ചെയ്‍തു.
ബേക്കല്‍
ഉപജില്ലയില്‍ വിദ്യാഭ്യാസപരമായും
കലാകായികപരമായും ഒട്ടും
മോശമല്ലാത്ത ഈ സ്ഥാപനത്തില്‍
പ്രീ പ്രൈമറി അടക്കം 300
ല്‍
പരം കുട്ടികള്‍ പഠിക്കുന്നു.
No comments:
Post a Comment