ആഗസ്ത്
15
ന്
വിവിധ പരിപാടികളോടെ സ്കൂളില്‍
സ്വാതന്ത്ര്യ ദിനാഘോഷം
കൊണ്ടാടി.
രാവിലെ
9.30
ന്
മാനേജര്‍ ബേക്കല്‍ മുഹമ്മദ്
സാലിഹ് ദേശീയ പതാക ഉയര്‍ത്തി.സീനിയര്‍
അസിസ്റ്റന്റ് സപ്‌ന ടീച്ചര്‍
ഏവര്‍ക്കും സ്വാതന്ത്ര്യ
ദിനാശംസകള്‍ നേര്‍ന്നു.
പി
ടി എ പ്രസിഡണ്ട് എം എ മജീദ്
സ്വാതന്ത്ര്യഅനുസ്മരണ
ദിന പ്രഭാഷണം നടത്തി.
തുടര്‍ന്ന്
പി ടി എ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ സ്വാതന്ത്ര്യ
റാലി സംഘടിപ്പിച്ചു.സ്കൂള്‍
മാനേജര്‍,
പി.ടി.എ
ഭാരവാഹികള്‍,
എക്സിക്യൂട്ടീവ്
അംഗങ്ങള്‍,രക്ഷിതാക്കള്‍,
അധ്യാപകര്‍
എന്നിവര്‍ കുട്ടികളോടൊപ്പം
റാലിയില്‍ പങ്കെടുത്തു.
ശേഷം
കുട്ടികളുടെദേശഭക്തിഗാനാലാപനങ്ങളും
കലാപ്രകടനങ്ങളും അരങ്ങേറി.
കുട്ടികള്‍ക്കും
അമ്മമാര്‍ക്കും വെവ്വേറെ
ക്വിസ് മല്‍സരങ്ങള്‍
നടത്തി.വിജയികള്‍ക്ക്
പി ടി എ പ്രസിഡണ്ട് എം എ മജീദ്
സമ്മാനദാനം നിര്‍വ്വഹിച്ചു.തുടര്‍ന്ന്
നടന്ന പായസ വിതരണത്തിന്
ഉച്ചഭക്ഷണക്കമ്മിറ്റി
അംഗങ്ങളും അധ്യാപകരും നേതൃത്വം
നല്‍കി.
No comments:
Post a Comment