FLASH NEWS

WELCOME TO ALPS BEKAL ISLAMIA

ACTIVITY CALENDAR



പ്രവേശനോല്‍സവം
2014-15
2014-15 അദ്ധ്യയനവര്‍ഷത്തെ പ്രവേശനോല്‍സവം ബേക്കല്‍ ഇസ്ലാമിയ എ എല്‍ പി സ്കൂളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.
സ്കൂളുംപരിസരവും തോരണങ്ങളാല്‍ അലങ്കരിച്ചു. ഒന്നാം ക്ലാസിലും പ്രീപ്രൈമറിയിലും പുതുതായി ചേര്‍ന്ന കുട്ടികളെ വരവേല്‍ക്കാന്‍ ബലൂണുകളും പലഹാരങ്ങളും ഒരുക്കിയിരുന്നു. പി.ടി.എ കമ്മിറ്റിയുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ബേക്കലിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പലഹാരങ്ങള്‍ വിതരണം ചെയ്തു.പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷിതാക്കള്‍ക്കുള്ള മീറ്റിംഗില്‍ ഹെഡ്‌മിസ്‌ട്രസ്സ് അക്കാദമിക കാര്യങ്ങള്‍ വിശദീകരിക്കുകയും രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പായസ വിതരണത്തിന് ഉച്ചഭക്ഷണക്കമ്മിറ്റിയും അധ്യാപകരും നേതൃത്വം നല്‍കി.


                               SCHOOL ACTIVITIES FROM 05/06/2014 TO 25/06/2014
                                                                                                                                  



                        പരിസ്ഥിതി ദിനം ആചരിച്ചു

           

5/6/14 ന് സ്കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്ത്യേക അസംബ്ലി കൂടി പരിസ്ഥിതി ദിന സന്ദേശം കൈമാറി. പി ടി എ പ്രസിഡണ്ട് എം എ മജീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ രാജേന്ദ്രപ്രസാദ് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.പി ടി എ പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്തും പൊതു സ്ഥലത്തും വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.
                                വായനാദിനം ആചരിച്ചു

 19/06/2014 ന് സ്കൂളില്‍ വായനാദിനം ആചരിച്ചു.വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടി പ്രധാനാധ്യാപിക പ്രസന്നകുമാരി ടീച്ചര്‍, മഞ്ജുളവേണി ടിച്ചര്‍    എന്നിവര്‍  വായനാ    ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. “ഒരു ദിവസം ഒരു കഥ" എന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് ഒരു കുട്ടി ഒരു കഥ ഉറക്കെ വായിച്ചു.19/6/14 മുതല്‍ 25/6/14 വരെ വായനാവാരാചരണത്തിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു.

വായനാവാരാചരണത്തോടനുബന്ധിച്ച് പ്രത്യേകം ആസൂത്രണം ചെയ്ത പരിപാടികള്‍

ഒന്നാം ദിവസം
  • അസംബ്ലി
  • ഒരു ദിവസം ഒരു കഥ - ആരംഭം
രണ്ടാം ദിവസം
  • അക്ഷര ദീപം
മൂന്നാം ദിവസം
  • ലൈബ്രറി പൂസ്തക പരിചയം
  • പ്രദര്‍ശനം
  • ഒരു കുട്ടിക്ക് ഒരു പുസ്തകം - ആരംഭം
നാലാം ദിവസം
  • കുട്ടികളുമായി ഒരല്‍പ നേരം - വിശിഷടാതിഥി പ്രകാശന്‍ പീലിക്കോട്
സമാപന ദിവസം
  • വായനാമല്‍സരം
  • വായനാ ക്വിസ്സ്
  • വിജയികള്‍ക്ക് ഉപഹാരം
     വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം

5/7/14 ന് വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം വിവിധ പരിപാടികളോടെ സ്കൂളില്‍ ആചരിച്ചു. അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി.അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മലയാള സാഹിത്ത്യത്തിന് അദ്ധേഹം നല്‍കിയ സംഭാവനകള്‍ വിശദീകരിച്ചു. ബഷീര്‍ കഥകളും അദ്ധേഹത്തിന്റെ പ്രശസ്ഥമായ കഥാപാത്രങ്ങളെയും കുട്ടികളുടെ മുന്നില്‍ പരിചയപ്പെടുത്തി.
                                                    ചാന്ദ്ര ദിനം ആഘോഷിച്ചു

21/7/14 ന് ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ച് ദിനാചരണത്തെക്കുറിച്ച് അധ്യാപകര്‍ സംസാരിച്ചു. ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് മൂന്ന് കുട്ടികള്‍ നീല്‍ ആംസ്ട്രോങ്ങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരായി ചമഞ്ഞ് കുട്ടികളുമായി സംവദിച്ചു.ക്വിസ് മത്സരം സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി. ക്ലാസ് തലത്തില്‍ "ചന്ദ്രനിലേക്ക് ഒരു സങ്കല്‍പ യാത്ര" എന്ന കുറിപ്പ് തയ്യാറാക്കി ഒരു പതിപ്പും ഇന്‍ലന്റ് മാഗസിനും പുറത്തിറക്കി.
                                                   ഹിരോഷിമ ദിനം ആചരിച്ചു

6/8/14 ന് സ്കൂളില്‍ ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. പി.ടി എ ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ കുട്ടികളോടൊപ്പം റാലിയില്‍ പങ്കെടുത്തു.
 
                   സാക്ഷരം 2014 ന് തുടക്കം കുറിച്ചു

6/8/14 ന് സാക്ഷരം പരിപടി പി ടി എ പ്രസിഡണ്ട് എം എ മജീദിന്റെ   അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മദര്‍ പി ടി എ പ്രസിഡന്റ് ബീന, പി ടി എ എക്സിക്യൂടീവ് അംഗംങ്ങളായ അന്‍വര്‍ സാദാത്ത്, ഖദീജ എന്നിവര്‍ സംബന്ധിച്ചു. മഞ്ജുള വേണി ടിച്ചര്‍, ജയപ്രകാഷന്‍ മാസ്റ്റര്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സാക്ഷരം പരിപാടിയിലേക്ക് സെലക്ട് ചെയ്ത കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് സപ്‌ന ടീച്ചര്‍ സ്വാഗതവും അബ്‌ദുല്‍ മജീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു
                           കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

ആദരണീയനായ എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ അവര്‍കളുടെ വികസന ഫണ്ടില്‍ നിന്ന് സ്കൂളിന് അനുവദിച്ച രണ്ട് കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയുടെ പ്രവര്‍ത്തനോല്‍ഘാടനവും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും 2014 ആഗസ്റ്റ് 8 ന് ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പി ടി എ പ്രസിഡണ്ട് എം എ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ബേക്കല്‍ സാലിഹ് അവര്‍കള്‍ എം എല്‍ എ ശ്രീ. കെ കുഞ്ഞിരാമന്‍ അവര്‍കള്‍ക്ക് പി ടി എ കമ്മിറ്റിയുടെ ഉപഹാരം നല്‍കി.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, വാര്‍ഡ് മെമ്പര്‍ രാജേന്ദ്രപ്രസാദ്, എ ഇ ഒ ശ്രീ. കെ രവിവര്‍മ്മന്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗംങ്ങളും രക്ഷിതാക്കളും അധ്യാപകരും കുട്ടികളും യോഗത്തില്‍ സന്നിഹിതരായി. സീനിയര്‍ അസിസിറ്റന്റ് സപ്‌ന ടീച്ചര്‍ സ്വാഗതവും ജയപ്രകാഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
                          ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

12/8/14 ന് സ്കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ മധു കരിവെള്ളൂര്‍, ശ്രീമതി സെബീന എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും കൊതുകു ജന്യ രോഗങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിച്ചു. ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സപ്‌ന ടീച്ചര്‍ സ്വാഗതവും അബ്‌ദുല്‍ മജീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ആഗസ്ത് 15 ന് വിവിധ പരിപാടികളോടെ സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടി. രാവിലെ 9.30 ന് മാനേജര്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ദേശീയ പതാക ഉയര്‍ത്തി.സീനിയര്‍ അസിസ്റ്റന്റ് സപ്‌ന ടീച്ചര്‍ ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. പി ടി എ പ്രസിഡണ്ട് എം എ മജീദ് സ്വാതന്ത്ര്യ അനുസ്മരണ ദിന പ്രഭാഷണം നടത്തി. തുടര്‍ന്ന് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ റാലി സംഘടിപ്പിച്ചു.സ്കൂള്‍ മാനേജര്‍, പി.ടി.എ ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍,രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ കുട്ടികളോടൊപ്പം റാലിയില്‍ പങ്കെടുത്തു. ശേഷം കുട്ടികളുടെ ദേശഭക്തിഗാനാലാപനങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി. കുട്ടികള്‍ക്കും അമ്മമാര്‍ക്കും വെവ്വേറെ ക്വിസ് മല്‍സരങ്ങള്‍ നടത്തി.വിജയികള്‍ക്ക് പി ടി എ പ്രസിഡണ്ട് എം എ മജീദ് സമ്മാനദാനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന പായസ വിതരണത്തിന് ഉച്ചഭക്ഷണക്കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നല്‍കി.



 5/9/14 ന് സ്കൂളില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം കൊണ്ടാടി. പൂക്കള മത്സരം, ഓണക്കളികള്‍, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. 






                             സ്കൂള്‍ ബ്ലോഗ് ഉല്‍ഘാടനം ചെയ്തു

19/9/14 ന് പി ടി എ പ്രസിഡണ്ട് ശ്രീ. എം എ മജീദ് , സ്കൂള്‍ അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേന്ദ്ര പ്രസാദ് അവര്‍കള്‍ സ്കൂള്‍ ബ്ലോഗ് ഉല്‍ഘാടനം ചെയ്തു.












                  സാക്ഷരം ഉണര്‍ത്തു ക്യാമ്പ്






27/9/14 ന് സ്കൂളില്‍ സാക്ഷരം ഉണര്‍ത്തു ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. എം എ മജീദിന്റെ അദ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേന്ദ്ര പ്രസാദ് ഉല്‍ഘാടനം ചെയ്തു. മുന്‍ അധ്യാപകന്‍ ശ്രീ. അബ്‌ദുല്‍ സലാം മാസ്റ്റര്‍ അവര്‍കള്‍ ആശംസകളര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് സപ്ന ടീച്ചര്‍ സ്വാഗതവും ജയപ്രകാശ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എല്ലാ സാക്ഷരം കുട്ടികളും ആവേശപൂര്‍വ്വം ക്യാമ്പില്‍ പങ്കെടുത്തു. സപ്ന ടീച്ചര്‍, ജയപ്രകാശ് മാസ്റ്റര്‍, ജിത ടീച്ചര്‍, രാധാമണി ടീച്ചര്‍, നിഷ ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

















































































































                       സ്കൂള്‍ തല ഗണിത മേള

                         ദൃശ്യങ്ങള്‍ 




























































































































































































































































































































































































































































































No comments:

Post a Comment