FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Friday, 14 November 2014

സാക്ഷരം


                                                 സാക്ഷരം ബാലസഭ
                                                            ദൃശ്യങ്ങള്‍










                                                                

രക്ഷാ കര്‍ത്തൃ സമ്മേളനം


                                        സര്‍വ്വ ശിക്ഷാ അഭിയാന്‍ - കേരളം
                                      രക്ഷാ കര്‍ത്തൃ സമ്മേളനം 2014-15
                                        ബേക്കല്‍ ഇസ്ലാമിയ എ എല്‍ പി സ്കൂള്‍

                                                                   ദൃശ്യങ്ങള്‍





Monday, 3 November 2014

വന്യ ജീവി വാരാചരണം



                       വന്യജീവി സംരക്ഷണവാരം                         
          വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ പ്രത്യേകം അസംബ്ലി കൂടി. വന്യജീവികള്‍ നേരിടുന്ന വംശനാശഭീഷണിയെക്കുറി
ച്ചും അവരെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ഇതിനോടനുബന്ധിച്ച് ചിത്രരചനാമല്‍സരം സംഘടിപ്പിച്ചു.




ഗാന്ധി സ്മൃതി


                           ഗാന്ധിസ്മൃതി-തുടര്‍പ്രവര്‍ത്തനങ്ങള്‍

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്കൂളൂം പരിസരവും വൃത്തിയാക്കി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലാണ്
ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്.കുട്ടികള്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുവരുന്നത്കര്‍ശനമായി നിരോധിച്ചു.
എല്ലാവര്‍ക്കും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനുള്ള സൗകര്യമൊരുക്കി
3,4 ക്ലാസുകളിലെ കുട്ടികള്‍ക്കായി ക്വിസ് മല്‍സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ പ്രത്യേകം അഭിനന്ദികക്കുകയം അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

Thursday, 2 October 2014

ഗാന്ധി ജയന്തി




                            ഗാന്ധി സ്‌മൃതി ദിനാചരണം

ഗാന്ധി സ്‌മൃതി ദിനാചരണത്തിന്റെ ഭാഗമായി ഓരോ ദിവസവും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത S R G യോഗത്തില്‍ തീരുമാനമായി.ഓരോ ദിവസവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് S R Gയില്‍ ചര്‍ച്ച ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് സ്കൂളില്‍ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‌മിസ്ട്രസ് ശ്രീമതി പ്രസന്ന കുമാരി ടീച്ചര്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിജിയെക്കുറിച്ച് അധ്യാപകര്‍ സംസാരിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകള്‍, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
















വിത്ത് വിതരണം




          പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

1/10/14 ന് കൃഷി ഭവനില്‍ നിന്ന് ലഭിച്ച പച്ചക്കറി വി ത്തുകളുടെ വിതരണോദ്ഘാടനം ഹെഡ്‌മിസ്ട്രസ് ശ്രീമതി പ്രസന്ന കുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു. പ്രത്യേക അസംബ്ലി കൂടി പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിത്തുകള്‍ വിതരണം ചെയ്തു.









ഗണിത മേള

                                                സ്കൂള്‍ തല ഗണിതമേള

                 ദൃശ്യങ്ങള്‍ 









Tuesday, 30 September 2014

ഉണര്‍ത്തു ക്യാമ്പ്




സാക്ഷരം ഉണര്‍ത്തു ക്യാമ്പ്

27/9/14 ന് സ്കൂളില്‍ സാക്ഷരം ഉണര്‍ത്തു ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. എം എ മജീദിന്റെ അദ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേന്ദ്ര പ്രസാദ് ഉല്‍ഘാടനം ചെയ്തു. മുന്‍ അധ്യാപകന്‍ ശ്രീ. അബ്‌ദുല്‍ സലാം മാസ്റ്റര്‍ അവര്‍കള്‍ ആശംസകളര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് സപ്ന ടീച്ചര്‍ സ്വാഗതവും ജയപ്രകാശ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എല്ലാ സാക്ഷരം കുട്ടികളും ആവേശപൂര്‍വ്വം ക്യാമ്പില്‍ പങ്കെടുത്തു. സപ്ന ടീച്ചര്‍, ജയപ്രകാശ് മാസ്റ്റര്‍, ജിത ടീച്ചര്‍, രാധാമണി ടീച്ചര്‍, നിഷ ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി