FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Thursday, 20 August 2015

സ്വാതന്ത്ര്യ ദിനം


                               സ്വാതന്ത്ര്യ ദിനാഘോഷം
      9‍.30ന് ഹെഡ്മിസ്ട്രസ്സ് പ്രസന്നകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡണ്ട് ശ്രീ. എം എ മജീദ് , വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേന്ദ്രപ്രസാദ് , അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് മധുരപലഹാര‌‌‌‍‍ങ്ങള്‍ നല്‍കി. ക്ലാസ്സ്തലത്തില്‍ ദേശഭക്തിഗാനാലാപനം നടത്തി.വിദ്യാര്‍ത്ഥികല്‍ക്കുള്ള സ്വാതന്ത്ര്യദിന ക്വിസ്സ് മല്‍സരം നടത്തി. നാലാം ക്ലാസ്സിലെ ആതിര, മൂന്നാം ക്ലാസ്സിലെ അഞ്ജന എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. രക്ഷിതാക്കള്‍ക്കുള്ള ക്വിസ്സ് മല്‍സരത്തില്‍ നൂര്‍ജഹാന്‍, എം എ മജീദ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പായസവിതരണത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.









































Monday, 10 August 2015

യുറീക്ക




പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോല്‍സവത്തില്‍ ഈ വിദ്യാലയത്തിലെ "ആതിര .ആര്‍ " മികച്ച വിദ്യാര്‍ത്ഥിനിയായി തെരഞ്ഞെടുക്കപ്പെട്ടു.



                                                    ആതിര

Saturday, 8 August 2015

യൂനിഫോം വിതരണം




       സൗജന്യ യൂണിഫോം വിതരണം   
2015-16 അധ്യയന വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം ബഹു:അസിസ്റ്റന്റ് എജുക്കേഷണന്‍ ഓഫീസര്‍ ശ്രീ കെ രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശീ എം എ മജീദ് അധ്യക്ഷത വഹിച്ചു പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ , രക്ഷിതാക്ക ള്‍ തുടങ്ങിയവര്‍ പങ്കെടുത്തു 








ഈദ് ആഘോഷം



ഈദ് പ്രോഗ്രാം
ഈ വര്‍ഷകത്തെ ഈദ് പ്രോഗ്രാം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. A E O ശ്രീ കെ രവിവര്‍മ്മന്‍ സാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ.രാജേന്ദ്ര പ്രസാദ്, മാനേജര്‍ ശ്രീ. ബേക്കല്‍ സാലി ഹാജി, പി ടി എ പ്രസിഡന്റ് ശ്രീ.എം എ മജീദ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.