ഓണാഘോഷം
സ്കൂളിലെ
ഓണാഘോഷ പരിപാടികള്‍ സമുചിതമായി
ആഘോഷിച്ചു.
അദ്ധ്യാപകരും
കുട്ടികളും ചേര്‍ന്നൊരുക്കിയ
ഓണപ്പൂക്കളവും തൂടര്‍ന്ന്
നടന്ന കുട്ടികളുടെയും
രക്ഷിതാക്കളുടെയും
കലാകായികപരിപാടികളും
ശ്രദ്ധേയമായി.
ഓണോല്‍സവം
2015-16 ന്റെ
ഉദ്ഘാടനയോഗം സമൂഹത്തിലെ
വിവിധതുറകളില്‍ നിന്നുള്ള
വ്യക്തിത്വങ്ങള്‍ കൊണ്ട്
ശ്രദ്ധേയമായി.
പഞ്ചായത്ത്
മെമ്പര്‍ ശ്രീ. ടി
രാജേന്ദ്രപ്രസാദ്,
ബേക്കല്‍
ഉപജില്ലാ ഓഫീസര്‍ ശ്രീ.
രവിവര്‍മ്മന്‍,
ASI ശ്രീ
പ്രശാന്ത് കുമാര്‍,
ഡോ.
നൗഫല്‍
കളനാട്, ഡോ.
സുലേഖ,
അഡ്വക്കറ്റ്
ശ്രീ.രാജേന്ദ്രപ്രസാദ്,
മികച്ച
കര്‍ഷകനുള്ള അവാര്‍ഡ് നേടിയ
ശ്രീ. അബ്ബാസ്
എന്നിവരുടെ സാന്നിധ്യം കൊണ്ട്
പരിപാടി ധന്യമായി.
ഉച്ചഭക്ഷണക്കമ്മിറ്റിയുടെ
നേതൃത്ത്വത്തില്‍ വിഭവ
സമൃദ്ധമായ ഓണസദ്ധ്യയും
ഒരുക്കിയിരുന്നു.
No comments:
Post a Comment