Sunday, 17 August 2014
സ്വാതന്ത്ര്യ ദിനം
ആരോഗ്യ ക്ലാസ്സ്
12/8/14
ന്
സ്കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ
ക്ലാസ്സ് സംഘടിപ്പിച്ചു.
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ശ്രീ മധു
കരിവെള്ളൂര്‍,
ശ്രീമതി
സെബീന എന്നിവര്‍ ക്ലാസുകള്‍
കൈകാര്യം ചെയ്തു.
മഴക്കാല
രോഗങ്ങള്‍ പടരാതിരിക്കാനുള്ള
മുന്‍കരുതലുകളെക്കുറിച്ചും
കൊതുകു ജന്യ രോഗങ്ങള്‍ തടയാനുള്ള
മാര്‍ഗ്ഗങ്ങളെക്കുറിച്ചും
രക്ഷിതാക്കളെയും കുട്ടികളെയും
ബോധവല്‍ക്കരിച്ചു.
ചടങ്ങില്‍
സീനിയര്‍ അസിസ്റ്റന്റ് സപ്‌ന
ടീച്ചര്‍ സ്വാഗതവും അബ്‌ദുല്‍
മജീദ് മാസ്റ്റര്‍ നന്ദിയും
പറഞ്ഞു.
കമ്പ്യൂട്ടര്‍ ലാബ്
ആദരണീയനായ
എം എല്‍ എ ശ്രീ. കെ
കുഞ്ഞിരാമന്‍ അവര്‍കളുടെ
വികസന ഫണ്ടില്‍ നിന്ന് സ്കൂളിന്
അനുവദിച്ച രണ്ട് കമ്പ്യൂട്ടര്‍,
പ്രിന്റര്‍
എന്നിവയുടെ പ്രവര്‍ത്തനോല്‍ഘാടനവും
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും
2014 ആഗസ്റ്റ്
8 ന്
ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ.
കെ കുഞ്ഞിരാമന്‍
അവര്‍കള്‍ നിര്‍വഹിച്ചു.
തുടര്‍ന്ന്
പി ടി എ പ്രസിഡണ്ട് എം എ
മജീദിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍
മാനേജര്‍ ബേക്കല്‍ സാലിഹ്
അവര്‍കള്‍ എം എല്‍ എ ശ്രീ.
കെ കുഞ്ഞിരാമന്‍
അവര്‍കള്‍ക്ക് പി ടി എ
കമ്മിറ്റിയുടെ ഉപഹാരം
നല്‍കി.ചടങ്ങില്‍
പഞ്ചായത്ത് പ്രസിഡണ്ട്
കുന്നൂച്ചി കുഞ്ഞിരാമന്‍,
വാര്‍ഡ്
മെമ്പര്‍ രാജേന്ദ്രപ്രസാദ്,
എ ഇ ഒ ശ്രീ.
കെ രവിവര്‍മ്മന്‍,
പൗരപ്രമുഖര്‍
തുടങ്ങിയവര്‍ ആശംസകള്‍
അര്‍പ്പിച്ചു. പി
ടി എ എക്സിക്യൂട്ടീവ് അംഗംങ്ങളും
രക്ഷിതാക്കളും അധ്യാപകരും
കുട്ടികളും യോഗത്തില്‍
സന്നിഹിതരായി.
സീനിയര്‍
അസിസിറ്റന്റ് സപ്‌ന ടീച്ചര്‍
സ്വാഗതവും ജയപ്രകാഷ്
മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സാക്ഷരം
സാക്ഷരം
2014
ന്
തുടക്കം കുറിച്ചു
6/8/14
ന് സാക്ഷരം
പരിപടി പി ടി എ പ്രസിഡണ്ട്
എം എ മജീദിന്റെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ രാജേന്ദ്രപ്രസാദ്
ഉദ്ഘാടനം ചെയ്തു.
മദര്‍ പി
ടി എ പ്രസിഡന്റ് ബീന,
പി ടി എ
എക്സിക്യൂടീവ് അംഗംങ്ങളായ
അന്‍വര്‍ സാദാത്ത്,
ഖദീജ എന്നിവര്‍
സംബന്ധിച്ചു. മഞ്ജുള
വേണി ടിച്ചര്‍,
ജയപ്രകാഷന്‍
മാസ്റ്റര്‍ എന്നിവര്‍
കാര്യങ്ങള്‍ വിശദീകരിച്ചു.
സാക്ഷരം
പരിപാടിയിലേക്ക് സെലക്ട്
ചെയ്ത കുട്ടികള്‍,
രക്ഷിതാക്കള്‍,
അധ്യാപകര്‍
എന്നിവര്‍ പങ്കെടുത്തു.
സീനിയര്‍
അസിസ്റ്റന്റ് സപ്‌ന ടീച്ചര്‍
സ്വാഗതവും അബ്‌ദുല്‍ മജീദ്
മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Wednesday, 13 August 2014
ചാന്ദ്ര ദിനം
ചാന്ദ്ര
ദിനം ആഘോഷിച്ചു
21/7/14
ന് ചാന്ദ്ര
ദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു. ഇംഗ്ലീഷ്
അസംബ്ലി സംഘടിപ്പിച്ച്
ദിനാചരണത്തെക്കുറിച്ച്
അധ്യാപകര്‍ സംസാരിച്ചു.
ചാന്ദ്രയാത്രികരുടെ
വേഷം ധരിച്ച് മൂന്ന് കുട്ടികള്‍
നീല്‍ ആംസ്ട്രോങ്ങ്,
എഡ്വിന്‍
ആല്‍ഡ്രിന്‍,
മൈക്കിള്‍
കോളിന്‍സ് എന്നിവരായി ചമഞ്ഞ്
കുട്ടികളുമായി സംവദിച്ചു.ക്വിസ്
മത്സരം സംഘടിപ്പിച്ച് വിജയികളെ
കണ്ടെത്തി. ക്ലാസ്
തലത്തില്‍ "ചന്ദ്രനിലേക്ക്
ഒരു സങ്കല്‍പ യാത്ര"
എന്ന കുറിപ്പ്
തയ്യാറാക്കി ഒരു പതിപ്പും
ഇന്‍ലന്റ് മാഗസിനും പുറത്തിറക്കി.
വൈക്കം മുഹമ്മഹ് ബഷീര്‍ അനുസ്മരണം
വൈക്കം
മുഹമ്മദ് ബഷീര്‍ ചരമ ദിനം
5/7/14
ന് വൈക്കം
മുഹമ്മദ് ബഷീര്‍ ചരമ ദിനം
വിവിധ പരിപാടികളോടെ സ്കൂളില്‍
ആചരിച്ചു. അസംബ്ലിയില്‍
ബഷീര്‍ അനുസ്മരണം നടത്തി.അദ്ധേഹത്തിന്റെ
പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
മലയാള
സാഹിത്ത്യത്തിന് അദ്ധേഹം
നല്‍കിയ സംഭാവനകള്‍ വിശദീകരിച്ചു.
ബഷീര്‍
കഥകളും അദ്ധേഹത്തിന്റെ
പ്രശസ്ഥമായ കഥാപാത്രങ്ങളെയും
കുട്ടികളുടെ മുന്നില്‍
പരിചയപ്പെടുത്തി.
വായനാ വാരം
19/06/2014
ന് സ്കൂളില്‍ വായനാദിനം ആചരിച്ചു.വായനാദിനത്തോടനുബന്ധിച്ച്
പ്രത്യേക അസംബ്ലി കൂടി
പ്രധാനാധ്യാപിക പ്രസന്നകുമാരി
ടീച്ചര്‍, മഞ്ജുളവേണി ടിച്ചര്‍ എന്നിവര്‍ വായനാ
ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.
പി
എന്‍ പണിക്കര്‍ അനുസ്മരണം
നടത്തി.
“ഒരു
ദിവസം ഒരു കഥ"
എന്ന
പരിപാടിക്ക് തുടക്കം കുറിച്ച്
കൊണ്ട് ഒരു കുട്ടി ഒരു കഥ
ഉറക്കെ വായിച്ചു.19/6/14
മുതല്‍
25/6/14
വരെ
വായനാവാരാചരണത്തിന് വിവിധ
പരിപാടികള്‍ ആസൂത്രണം ചെയ്തു.
വായനാവാരാചരണത്തോടനുബന്ധിച്ച്
പ്രത്യേകം ആസൂത്രണം ചെയ്ത
പരിപാടികള്‍
ഒന്നാം
ദിവസം
|
|
രണ്ടാം
ദിവസം
|
|
മൂന്നാം
ദിവസം
|
|
നാലാം
ദിവസം
|
|
സമാപന
ദിവസം
|
|
പരിസ്ഥിതി ദിനം
5/6/14
ന് സ്കൂളില്‍
വിവിധ പരിപാടികളോടെ പരിസ്ഥിതി
ദിനം ആചരിച്ചു.
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് പ്രത്ത്യേക
അസംബ്ലി കൂടി പരിസ്ഥിതി ദിന
സന്ദേശം കൈമാറി.
പി ടി എ
പ്രസിഡണ്ട് എം എ മജീദിന്റെ
അധ്യക്ഷതയില്‍ വാര്‍ഡ്
മെമ്പര്‍ രാജേന്ദ്രപ്രസാദ്
വൃക്ഷത്തൈ വിതരണം ഉദ്ഘാടനം
ചെയ്തു.സ്കൂളിലെ
എല്ലാ കുട്ടികള്‍ക്കും
വൃക്ഷത്തൈ വിതരണം ചെയ്തു.പി
ടി എ പ്രസിഡണ്ട്,
വാര്‍ഡ്
മെമ്പര്‍, അധ്യാപകര്‍
എന്നിവരുടെ നേതൃത്വത്തില്‍
കുട്ടികള്‍ സ്കൂള്‍ പരിസരത്തും
പൊതു സ്ഥലത്തും വൃക്ഷത്തൈ
നട്ടു പിടിപ്പിച്ചു.
Subscribe to:
Posts (Atom)