FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Sunday 11 October 2015

ഗണിത ക്വിസ്സ്

സബ് ജില്ലാ തല ഗണിത ക്വിസ്സ് മല്‍സരത്തില്‍ ഈ സ്കൂളിലെ മുഹമ്മദ് മുശ്‌രിഫ് ഒന്നാം സ്ഥാനം നേടി.


Onam Programme


                   ഓണാഘോഷം
സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു.
അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ ഓണപ്പൂക്കളവും തൂടര്‍ന്ന് നടന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായികപരിപാടികളും ശ്രദ്ധേയമായി.
ഓണോല്‍സവം 2015-16 ന്റെ ഉദ്ഘാടനയോഗം സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.
പഞ്ചായത്ത് മെമ്പര്‍ ശ്രീ. ടി രാജേന്ദ്രപ്രസാദ്, ബേക്കല്‍ ഉപജില്ലാ ഓഫീസര്‍ ശ്രീ. രവിവര്‍മ്മന്‍, ASI ശ്രീ പ്രശാന്ത് കുമാര്‍, ഡോ. നൗഫല്‍ കളനാട്, ഡോ. സുലേഖ, അഡ്വക്കറ്റ് ശ്രീ.രാജേന്ദ്രപ്രസാദ്, മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ശ്രീ. അബ്ബാസ് എന്നിവരുടെ സാന്നിധ്യം കൊണ്ട് പരിപാടി ധന്യമായി.
ഉച്ചഭക്ഷണക്കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്ധ്യയും ഒരുക്കിയിരുന്നു.
































Thursday 20 August 2015

സ്വാതന്ത്ര്യ ദിനം


                               സ്വാതന്ത്ര്യ ദിനാഘോഷം
      9‍.30ന് ഹെഡ്മിസ്ട്രസ്സ് പ്രസന്നകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡണ്ട് ശ്രീ. എം എ മജീദ് , വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേന്ദ്രപ്രസാദ് , അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് മധുരപലഹാര‌‌‌‍‍ങ്ങള്‍ നല്‍കി. ക്ലാസ്സ്തലത്തില്‍ ദേശഭക്തിഗാനാലാപനം നടത്തി.വിദ്യാര്‍ത്ഥികല്‍ക്കുള്ള സ്വാതന്ത്ര്യദിന ക്വിസ്സ് മല്‍സരം നടത്തി. നാലാം ക്ലാസ്സിലെ ആതിര, മൂന്നാം ക്ലാസ്സിലെ അഞ്ജന എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. രക്ഷിതാക്കള്‍ക്കുള്ള ക്വിസ്സ് മല്‍സരത്തില്‍ നൂര്‍ജഹാന്‍, എം എ മജീദ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പായസവിതരണത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.